അങ്കമാലി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യവാർഷികാഘോഷത്തോടനുബന്ധിച്ച് അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി. നഗരസഭാ ചെയർമാൻ റെജി മാത്യു ദേശീയ പതാക ഉയർത്തി. പൊതുസമ്മേളനം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ. ജോയി, കൗൺസിൽ അംഗങ്ങൾ, വിവിധ മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ നേതാക്കന്മാർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയവരെയും അനുമോദിച്ചു.