ചോറ്റാനിക്കര: കാർഷിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയുടെ ഭാഗമായി ട്രാക്ടർ പരിശീലനം ആരംഭിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ്നി രാജു, പഞ്ചായത്ത്‌ അംഗം മധുസൂദനൻ, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ സി. ബി. സന്ധ്യ, എം.കെ.എസ്.പി. വെസ്റ്റ് ഫെഡററേഷൻ അക്കൌണ്ടന്റ് പർവീൺ ബായ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ

ജോർജ്ജ് എം.പി., വിജയ് വി.ജി, തുടങ്ങിയവർ സംസാരിച്ചു. പരിശീലകരായ വത്സൻ എം.വി, വിജയൻ പി.എം. എന്നിവർ വരുന്ന എട്ട് ദിവസക്കാലം സ്ത്രീകൾക്ക് പരിശീലനം നൽകും.