
മരട്: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷം നടന്നു. ബാങ്ക് ആസ്ഥാനത്ത് പ്രസിഡന്റ് വി. ജയകുമാറും വിവിധ ശാഖകളിൽ വൈസ് പ്രസിഡന്റ് ടി.പി. ആന്റണി, ബോർഡ് അംഗങ്ങളായ ടെൽമ ടോമി, സിൽജു ജോസഫ് എന്നിവർ പതാക ഉയർത്തി. തുടർന്ന് ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മാങ്കായിൽ ഹൈസ്കൂളിലെ ഉന്നത വിജയികളെയും പുരസ്കാരങ്ങളും കാഷ് അവാർഡും നൽകി അനുമോദിച്ചു.