gaja

കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിൽ ആനയൂട്ടും അഷ്ടദ്രവ്യ മഹാഗണപതിഹവനവും ശ്രീചക്രപൂജയും നടന്നു. ക്ഷേത്രം തന്ത്രി അഴീക്കോട് കെ.ജി ശ്രീനിവാസൻ തന്ത്രി, മേൽശാന്തി പി.എ. സുധി എന്നിവർ നേതൃത്വം നൽകി. 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹവനത്തിന് നൂറുകണക്കിന് ഭക്തജനങ്ങൾ സാക്ഷിയായി. ഗജരാജന്മാരായ മുണ്ടക്കൽ ശിവാനന്ദൻ, നെല്ലിക്കാട്ട് മഹാദേവൻ, കുന്നേൽ പരശുരാമൻ എന്നിവർക്ക് പനയോല, ചോറ്, പൈനാപ്പിൾ, കുമ്മട്ടിക്ക, പഴം എന്നിവയടങ്ങുന്ന വിഭവസമൃദ്ധമായ ആനയൂട്ട് നടത്തി. ഇന്ന് രാവിലെ ഏഴരയ്ക്ക് നിറയും 11ന് പുത്തരിയും തുടർന്ന് പുഷ്പാഭിഷേകവും നടക്കും. ദേവസ്വം പ്രസിഡന്റ് സി.എം. ശോഭനൻ, സെക്രട്ടറി പി.ഐ രാജീവ്, മാനേജർ ഇ. രാജീവൻ എന്നിവർ നേതൃത്വം നൽകി.