കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മാതൃ ഇടവകയായ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലിത്ത, എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത, ബെന്നി ബെഹ്നാൻ എം.പി , പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, യാക്കോബായ സഭാ വൈദിക ട്രസ്​റ്റി ഫാ.സ്ലീബ പോൾ വട്ടവേലി, പള്ളി വികാരി ഫാ. ഷിബിൻ പോൾ, സഹവികാരി ഫാ. ബൈജു തുടങ്ങിയവർ സംസാരിച്ചു.