കോതമംഗലം: സമഗ്ര ശിക്ഷ കേരളം കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനച്ചങ്ങാത്തം അദ്ധ്യാപകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.ബി സജീവ് അദ്ധ്യക്ഷത വഹിച്ചു. എൽദോ പോൾ, ജോബി ജോൺ, സിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. 62 പ്രൈമറി അദ്ധ്യാപകർ പരിശീലന ക്ലാസിൽ പങ്കെടുത്തു. വി.ഡി.ശോഭന, സൗമ്യാ മത്തായി, എസ്.ലേഖ , കെ.വി.മിനി തുടങ്ങിയവർ ക്ലാസെടുത്തു.