
മരട്: കെ.ടി.ജലീൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മരട് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ മരട് കൊട്ടാരം ജംഗ്ഷനിൽ ജലീലിന്റെ കോലം കത്തിച്ചു. കണയന്നൂർ താലൂക്ക് സമിതി പ്രസിഡന്റ് അശോകൻ മരട്, മുനിസിപ്പൽ സമിതി പ്രസിഡന്റ് നന്ദനൻ മാവുങ്കൽ എന്നിവർ നേതൃത്വം നൽകി.