നെടുമ്പാശേരി: വാപ്പാലശേരി പുതുപറമ്പിൽ ഗീവർഗീസ് മകൻ അപ്പു വർഗീസി​(35)നെ ട്രെയിൻ മുട്ടി മരിച്ച നിലയിൽ കണ്ടത്തി. അകപറമ്പ് ആറ് സെന്റ് കോളനിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്തിയത്. ആറ് സെന്റ് കോളനിയിൽ താമസിക്കുന്ന അശോകന്റെ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെ ഒരു കൈപ്പത്തി കണ്ടെത്തി​യതി​നെത്തുടർന്ന് പൊലീസി​ൽ വിവരം അറിയിച്ചതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തി നായ്ക്കക്കളോ മറ്റോ കൊണ്ടിട്ടാതാകാമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. നെടുമ്പാശേരി പൊലീസ് കേസെടുത്തു.