മൂവാറ്റുപുഴ: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചു നിർമ്മല കോളേജിലെ നാഷണൽ സർവീസ് സ്കീം (എൻ. എസ്. എസ് ) യൂണിറ്റ്, ജില്ലാ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നിർമ്മല കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് രക്തദാന ക്യാമ്പിൽ സാങ്കേതിക പങ്കാളിയായി. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.രാജേഷ് കുമാർ ബി, ഡോ.സംഗീത നായർ, എൻ. എസ്. എസ്. വോളന്റിയർ സെക്രട്ടറിമാരായ ആവണി ആർ. നായർ, ദേവസേനൻ കെ. ആർ. എന്നിവർ നേതൃത്വം നൽകി.