
കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ വി.സി.സന്തോഷ് കുമാർ പതാക ഉയർത്തി. മലയാറ്റൂർ നിലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ജോയ് അവോക്കാരൻ
അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം മിനി സേവ്യർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അഞ്ജു മോഹൻ, എസ്.പി. സ്മില്ലി , രേഖരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനം, ഫ്ലാഷ്മോബ്,റാലി എന്നിവ നടത്തി.