കാലടി: ബ്രഹ്മാനന്ദോദയം സ്കൂളിലെ 1982 എസ്.എസ്. എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സ്വാമി ബ്രഹ്മപരാനന്ദ ഉദ്ഘാടനം ചെയ്തു. ടി.സന്ധ്യ, എസ്.സുരേഷ് ബാബു, പി.എസ്. ഉദയകുമാർ, കമലേഷ് ഭട്ട്, എം.ഐ. ദിലീപ് കുമാർ, സി.വി. അശോകൻ, ഇ.എസ്. സുബ്രഹ്മണ്യൻ, സി.ആർ. അശോക് കുമാർ എന്നിവർ സംസാരിച്ചു . തുടർന്ന് കലാപരിപാടികളും അരങ്ങേറി.