
കാലടി: മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 30-ാം ജില്ലാ കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. പറക്കാട്ട് ജ്വല്ലേഴ്സ് ഉടമ പ്രീതി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.വി.ലൈജു, അഭിനവ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഡബിൾസ്, സിംഗിൾസ് ഇനങ്ങളിൽ മത്സരം നടത്തി.