തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ബ്രാഞ്ച് നമ്പർ 1103 ഗുരുദർശന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ സെപ്റ്റംബർ 21 വരെ ഗുരുദേവ പാരായണ മാസാചരണം സംഘടിപ്പിക്കുന്നു. ഗുരുപൂജാ ഹാളിൽ ഇന്ന് ആരംഭിക്കുന്ന സമാരംഭ ഉദ്ഘാടന ചടങ്ങ് രാവിലെ 6.30ന് ശാഖാ യോഗം പ്രസിഡന്റ് ഇ.എൻ. മണിയപ്പന്റെ അനുഷ്ഠാന സൂചിക പ്രകാശനത്തോടെ ആരംഭിക്കുന്നു.
വൈകിട്ട് 6.30ന് എസ്.എൻ.ഡി.പി. ശാഖ പ്രസിഡന്റ് ഇ.എൻ മണിയപ്പൻ അദ്ധ്യക്ഷനാകുന്ന സമ്മേളനം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് ഉദ്ഘാടനം ചെയ്യും. ഗുരുദർശന പഠന കേന്ദ്രം ആചാര്യൻ ടി.ഇ പരമേശ്വരൻ മാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീജിത്ത് രാജൻ, എൻ.ബി. സുജേഷ്, ലളിതാ സുബ്രഹ്മണ്യൻ, ടി.ആർ സേതുലക്ഷ്മി, ആദിത്യ ബിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. വൈസ് പ്രസിഡന്റ് എ.ഡി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ശാഖാ സെക്രട്ടറി അരുൺകാന്ത് നന്ദിയും പറയും. തുടർന്ന് വിജയാനന്ദ് വിശ്വപ്രകാശത്തിന്റെ പ്രഭാഷണം ഉണ്ടായിരിക്കും.