duran

പെരുമ്പാവൂർ: ആഗോളതലത്തിൽ ദുരന്തസാദ്ധ്യതകൾ വർദ്ധിക്കുകയാണെന്നും ഇത് അപകടമാണെന്നും ഐക്യരാഷ്ട്ര സഭ പ്രതിനിധി ഡോ.മുരളി തുമ്മാരുകുടി പറഞ്ഞു. 'ദുരന്ത നിവാരണ മേഖലയിൽ എൻ.ജി.ഒ യുടെ പങ്ക് ' എന്ന വിഷയത്തിൽ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്‌ള്യു) സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടസാദ്ധ്യതയുള്ള മേഖലയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉണർന്നാലേ ഇത്തരം പ്രതിസന്ധികൾ കൈകാര്യം ചെയ്യാനാകൂ. സ്കൂൾ വിദ്യാർത്ഥികൾക്കും ജലസുരക്ഷാ പരിശീലനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ കൺവീനർ ബഷീർ ശർഖി, വി.ഐ. ഷമീർ , എം.എ.അബ്ദുൽ കരീം, ഷാജി.കെ.എസ് , ആസിഫ് അലി തുടങ്ങിയവർ സംസാരിച്ചു.