1

പള്ളുരുത്തി: കച്ചേരിപ്പടി ഗവൺമെന്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഡയാലിസ് യൂണിറ്റ് തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം. പി 19 ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ ഒപ്പ് ശേഖരണം വി.ഡി. മജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിൻസി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു , ഇ .എ അമീൻ , എം , എം സലീം , ദീപം വൽസൻ എന്നിവർ സംസാരിച്ചു. പി രാജേഷ് , ഉണ്ണി സേവ്യർ, എ.എച്ച് ഹാരിസ് , ടി .എസ് സുധീർ , പി കിഷോർ കുമാർ എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി​.