
പറവൂർ: 75-ാം സ്വാതന്ത്ര്യവാർഷികാഘോഷത്തോടനുബന്ധിച്ച് പറവൂർ നഗരസഭ നടത്തിയ ഘോഷയാത്രയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. പ്രിൻസിപ്പൽ ജാസ്മിൻ, ഹെഡ്മിസ്ട്രസ് ദീപ്തി, പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ്, വൈസ് പ്രസിഡന്റ് എം.കെ. ജലീൽ എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി.