
പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൺ വി.എ. പ്രഭാവതി പതാക ഉയർത്തി. അംഗങ്ങൾക്ക് പ്രതിജ്ഞവാചകം ചൊല്ലികൊടുത്തു. തുടർന്ന് പൊലീസ്, എക്സസൈസ് വിഭാഗവും നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ പ്ലോട്ടുകൾ, ബാൻഡ്, ചെണ്ട എന്നിവയുടെ അകമ്പടിയോടെ നഗരസഭ കവാടത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കച്ചേരി മൈതാനത്തിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ ഷൈൻ, ടി.വി. നിധിൻ, ഡി. രാജ്‌കുമാർ, ഇ.ജി ശശി, മജിസ്ട്രേറ്റ് എം.സി. സനിത, തഹസീൽദാർ എം.കെ. അംബിക എന്നിവർ സംസാരിച്ചു. വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള മെമെന്റോ പ്രതിപക്ഷനേതാവ് വിതരണം ചെയ്തു.