തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഹെൽത്ത് സെന്റർ വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികവും അവാർഡ് ദാനവും തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൻ ഷാഹിത അബു അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള വാർഡ് ദാനം - പഠനോപകരണ വിതരണം, അമ്മമാർക്കുള്ള ഓണക്കോടി വിതരണം സിനിമാ, സീരിയൽ താരങ്ങളായ ബോബൻ ആലൻ മൂടൻ,കിഷോർ സത്യ എന്നിവർ ചേർന്ന് നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്മിത സണ്ണി, കുടുംബശ്രീ രക്ഷാധികാരിയും വാർഡ് കൗൺസിലറുമായ പി.സി മനൂപ്,കൗൺസിലർമാരായ എം.ജെ. ഡിക്സൻ,അബ്‌ദു ഷാന,കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ജെസ്‌ന ഷമീർ,സി.ഡി .എസ് അംഗം ഷീബ സത്യൻ,പ്രിയ ബാബു തുടങ്ങിയവർ പ്രസംഗിച്ചു