കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് പതാകദിനം ആചരിക്കും. ശാഖയിലെ എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പതാക ഉയർത്തും. ഗുരുദേവ ജയന്തി ദിനത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും. പരീക്ഷകളിൽ മികവ് പുലർത്തിയവരെ ആദരിക്കുകയും ചികിത്സാ സഹായ വിതരണം നടത്തുകയും ചെയ്യും.