kothamangalam

കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തില രാമായണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കും മറ്റ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എം ഫീൽ നേടിയ അനന്തു കെ.എസ്, അന്തർദേശീയ മാജിക് കൺവെൻഷനിൽ സെക്കന്റ് റണ്ണറപ്പായ ഇ.കെ.പി. നായർ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ അജിമോൻ.പി.പി. എന്നിവരെ ട്രസ്റ്റ് പ്രസിഡന്റ് സന്തോഷ് പത്മനാഭൻ, സെക്രട്ടറി സി.പി .മനോജ് എന്നിവർ ചേർന്ന് ആദരിച്ചു.