
കോതമംഗലം: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുട്ടമ്പുഴയിലെ ആദിവാസികൾക്കായി കോതമംഗലം റിലയന്റ് ഫൗണ്ടേഷൻനടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നടൻ അനൂപ് മേനോൻ നിർവ്വഹിച്ചു. മദ്ധ്യകേരളത്തിലെ പ്രധാന ആദിവാസി മേഖലയാണ് കുട്ടമ്പുഴ പഞ്ചായത്ത്.
പൂയംകുട്ടി വനമേഖലയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആദിവാസികൾക്കായി നിരവധി പദ്ധതികളാണ് റിലയന്റ് ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്. സ്ത്രീകൾക്കായി സ്വയം തൊഴിൽ പദ്ധതികൾ, ഭക്ഷ്യസുരക്ഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കൃഷി വിപുലീകരണത്തിന്റെ ഭാഗമായി മേൽത്തരം വിത്തിനങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികൾക്ക് സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
റിലയന്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ ജെയിംസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആദിവാസി മേഖലയിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കോതമംഗലം ഡി.എഫ്.ഒ എം.വി.ജി.കണ്ണൻ നിർവഹിച്ചു. മുൻ മന്ത്രി ടി.യു. കുരുവിള, ജോസുകുട്ടി സേവ്യർ, ജെയ്മോൻ ഐപ്പ്, എസ്.സത്യപാലൻ, കെ.ഒ.ഇട്ടൂപ്പ്, സോജി തോമസ്, റോബിൻ സേവ്യർ, ഉണ്ണി എസ്. കാപ്പൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ഉൾവനത്തിലെ ആദിവാസിക്കുടിയിലെ ദുരിതങ്ങൾക്കിടയിലും മൂന്ന് മക്കളെ പഠിപ്പിച്ച് ഡോക്ടർമാരാക്കിയ മാമലക്കണ്ടം കൊരാളി രാഘവൻ - പുഷ്പദമ്പതികൾ, ആദിവാസി മേഖലയിലെ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുരളി കുട്ടമ്പുഴ, രണ്ട് പതിറ്റാണ്ട് പ്രദേശിക ചാനലിൽ റിപ്പോർട്ടിംഗിൽ മികവു പുലർത്തിയ ജോർജ് സെബാസ്റ്റ്യൻ എന്നിവ ചടങ്ങിൽ ആദരിച്ചു.