t

തൃപ്പൂത്തിത്തുറ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ പി.വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജിമ്മി ചക്കിയത്തും എസ്.നിഷാദും ചേർന്ന് മുതിർന്ന സൈനികരായ എം.കെ. മാധവൻ, പി.കെ.രാഘവൻ, കെ.പി.ബാലകൃഷ്ണപിള്ള, പി.വി.രാജപ്പൻ, കെ.കെ. വാസു എന്നിവരെ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിജി അനോഷ്, ജോയിന്റ് സെക്രട്ടറിമാരായ പാർഥൻ കുമാരമംഗലം, സി.വി. ബാബു,​ട്രഷറർ എൻ.ആർ. ഷാജി എന്നിവർ സംസാരിച്ചു.