
കോതമംഗലം: കർഷകർക്ക് പരിരക്ഷയും അംഗീകാരവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവന്റെയും വിവിധ സർവ്വീസ് സഹകരണ ബാങ്കുകളുടെയും പാടശേഖര സമിതികളുടെയും ഇതര കർഷക ഗ്രൂപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം.എൻ. രാമചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ആബിദ ഒ.എം., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, ബിന്ദു ശശി, ഡയാനനോബി, ദീപ ഷാജു, ബേസിൽ യോഹന്നാൻ, വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് സുനിൽകുമാർ, പി.എസ്. നജീബ്, കർഷക സംഘടനകളെ പ്രതിനിധീകരിച്ച്ഷാജി വർഗീസ്, കെ.പി. ഗോപി, കെ.ഐ. കുര്യാക്കോസ് മെഹറിസ് പി.എം. തുടങ്ങിയവർ പ്രസംഗിച്ചു.