നെടുമ്പാശേരി: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ നടന്ന രാമായണ മാസാചരണം സമാപന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകളും രാമായണ പാരായണ സമിതികളും ആരംഭിക്കുമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, ഗുരുവായൂർ ദേവസ്വംബോർഡ് പ്രസിഡന്റ് വി.കെ. വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ തിരുവിതാംകൂർ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ. അജിത്ത്കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീദേവി, ബി. മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു.