നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷക ദിനത്തോടനുബന്ധിച്ച് സംഘത്തിന്റെ പരിധിയിലെ 500 കുടുംബങ്ങളിൽ ഹൈബ്രീഡ് പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്തുകൾ, ജൈവ വളം, മറ്റ് ഉത്പ്പാദന ഉപാധികൾ ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്തു. നെടുമ്പാശ്ശേരി മേഖലാ മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.എൻ. രാധാകൃഷ്ണൻ, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, ബിന്നി തരിയൻ, ടി.എസ്. മുരളി, കെ. കെ. ബോബി, കെ.ജെ. പോൾസൺ, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ, ശാന്ത രാമകൃഷ്ണൻ, മോളി മാത്തുക്കുട്ടി,ആനി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.