morcha

കൊച്ചി: കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ കുമ്പളം പഞ്ചായത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന് കാർഷികോത്സവം സംഘടിപ്പിച്ചു. ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.

ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച പള്ളുരുത്തി മണ്ഡലം പ്രസിഡന്റ് സജലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രൂപേഷ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സി.എസ്.സഞ്ജയ് കുമാർ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ, മുരളി കുമ്പളം എന്നിവർ സംസാരിച്ചു. ക്ഷീരകർഷകരായ കൃഷ്ണകുമാർ, ദിനേശൻ തുണ്ടിയിൽ, കൃഷ്ണൻ നടത്തുരുത്തി എന്നിവരെ പൊന്നാടയണിയിച്ചും ഓണക്കോടി നൽകിയും ആദരിച്ചു,