niaputhiri

കൊച്ചി: എറണാകുളം അയ്യപ്പൻ കോവിലിൽ നിറപുത്തരി ആഘോഷിച്ചു. മേൽശാന്തി പി.എ. സുധിയുടെ കാർമികത്വത്തിൽ രാവിലെ നിറയും പുത്തരിയും തുടർന്ന് പുഷ്പാഭിഷേകവും നടന്നു. കാർഷിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി ലക്ഷ്മീദേവിയെ സങ്കൽപ്പിച്ചാണ് നിറപുത്തരി ചടങ്ങുകൾ നടന്നത്. ദേവസ്വം പ്രസിഡന്റ് സി.എം. ശോഭനൻ, സെക്രട്ടറി പി.ഐ. രാജീവ്, മാനേജർ ഇ. രാജീവൻ എന്നിവർ പങ്കെടുത്തു.