cusat

കളമശേരി: കുസാറ്റിലെ സഹാറ ഹോസ്റ്റലിൽ മെസ് സൗകര്യം നിഷേധിക്കുന്നതിനെതിരെ സ്കൂൾ ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കവാടത്തിന് മുന്നിൽ കഞ്ഞിവെച്ചു പ്രതിഷേധിച്ചു. 500ഓളം വിദ്യാർത്ഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ സമരത്തിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറിയിട്ടുണ്ട്.