
ഉദയംപേരൂർ: ചിങ്ങപ്പുലരിയിൽ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ "ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം നടന്നു. പതിമൂന്നാം വാർഡിലെ കർഷകനായ ജോമി ചാപ്രയിലിന്റെ വസതിയിൽ 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറിത്തൈകൾ നട്ട് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി ദിവ്യ മോഹൻദാസ് , ചെയർപേഴ്സൺ ഷൈനി മധു, കേരഗ്രാമം കൺവീനർ മോഹൻദാസ്, കമ്മിറ്റി അംഗം ശ്രീജിത്ത് ഗോപി , ജോമി ചാപ്രയിൽ തുടങ്ങിയവർ പങ്കെടുത്തു.