കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലും കർഷക ദിനം ആചരിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പഞ്ചായത്തിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് ഷൈജൻ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാതൃകാ കർഷകരെ ആദരിച്ചു. കോതമംഗലം നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശന്റെ അദ്ധ്യക്ഷയായി.
നെല്ലിക്കുഴി പഞ്ചായത്തിൽ കർഷക റാലിയും സമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക ഉപകരണങ്ങളായ മേഞ്ഞലും, നുഗവും ഞവരിയും തൊപ്പിക്കുടയും പാളത്തൊപ്പിയും, മീൻ കൂടും, മീൻ വലയും ഒറ്റലും ട്രാക്ടറും ടില്ലറും അണിനിരന്ന റാലി പുതു തലമുറയ്ക്ക് മറക്കാനാകാത്ത അനുഭവമായി.
കോട്ടപ്പടി പഞ്ചായത്തിൽ സഹകരണ ബാങ്കുകളുടെയും കർഷക സംഘടനകളുടെയും മാർ ഏല്യാസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണ ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അദ്ധ്യക്ഷത വഹിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിൽ വിവിധ സഹകരണ സംഘങ്ങളുടെയും കർഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു.
പിണ്ടിമന പഞ്ചായത്തിൽ പ്രസിഡന്റ് ജെസ്സി സാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന കർഷക ദിനാചരണ ചടങ്ങിൽ പഞ്ചായത്തിലെ വിവിധ മേഘലകളിലെ മികച്ച കർഷകരെ ആദരിച്ചു. കീരംപാറ പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണ ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.