sanjay

കൊച്ചി: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് 12 മണിക്കൂർ ചിത്രരചന മാരത്തൺ നടത്തുകയാണ് ഫോർട്ടുകൊച്ചിക്കാരൻ സഞ്ജയ് കുമാർ. 108 ചിത്രങ്ങൾ വരയ്ക്കാനാണ് ശ്രമം. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വ‌ർഗാരോഹണം വരെയുള്ള ഓരോ ഘട്ടങ്ങളുമാണ് കാൻവാസിൽ പകർത്തുന്നത്. വളരെ നാളായുള്ള ആഗ്രഹമാണ് തത്സമയ ചിത്രരചന മാരത്തണെന്ന് സഞ്ജയ് പറയുന്നു. ഫോർട്ടുകൊച്ചി അമരാവതിയിൽ ശ്രീവത്സത്തിൽ ഓട്ടോ ഡ്രൈവറായ എസ്.എസ് വൈകുണ്ഡനാഥന്റെയും നൃത്താദ്ധ്യാപികയായ ലീലയുടെയും മകനാണ് സഞ്ജയ്. ചെറുപ്പകാലം മുതൽ ചിത്രരചനയിൽ പ്രാവീണ്യമുള്ള സഞ്ജയ് വൈറ്റില ടോക് എച്ച് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ്. ടാറ്റു ആർട്ടിസ്റ്റുകൂടിയാണ് സഞ്ജയ്. ഐശ്വര്യയാണ് ഭാര്യ. മകൻ ധ്രുവ്.