
കൊച്ചി: എറണാകുളം മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബേസിൻ റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ ഇന്നു മുതൽ ഗതാഗതം അനുവദിക്കുകയുള്ളൂ. നിർമ്മാണം പൂർത്തിയാകുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് അധികൃതർ അറിയിച്ചു. മാർക്കറ്റ് പരിസരത്തെ കച്ചവടക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് ഗതാഗത നിയന്ത്രണം സംബന്ധിച്ച് തീരുമാനിച്ചത്. സി.എസ്.എം.എല്ലിന്റെ ആഭിമുഖ്യത്തിലാണ് കൊച്ചി മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.