അങ്കമാലി: പി. സി. വർഗീസ് മൊമോറിയൽ ട്രസ്റ്റും കോൺഗ്രസ് ബുത്ത് കമ്മിറ്റിയും സംയുക്തമായി വിദ്യാഭ്യാസ അവാർഡ് ദാനവും പാഠനോപകരണ വിതരണവും നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ആന്റു കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ സംഘടനയായ ജവഹർ ബാൽ മഞ്ചിന്റെ ഉദ്ഘാടനം ചെയർമാൻ റെജി മാത്യു നിർവ്വഹിച്ചു. മണ്ഡലംപ്രസിഡന്റ്‌ ആന്റു മാവേലി കൗൺസിലർമാരായ ജാൻസി അരിയിക്കൽ, സിനി, എൽദോസ് വർഗീസ്, ആന്റു കാഞ്ഞിരത്തിങ്കൾ, ദേവസി മൂഞ്ഞേലി, കെ. ആർ.സുബ്രൻ , രഞ്ജിത് പാപ്പച്ചൻ, ലിന്റോ ചെന്നക്കാടൻ , അല്ലി രവി, ജോയി എന്നിവർ പങ്കെടുത്തു