s

കുറുപ്പംപടി: കർഷക കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി കർഷക ദിനാചരണവും കൃഷിക്കാരെ ആദരിക്കലും നടത്തി. കർഷക റാലി ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.ജെ.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എൻ.പി.കുരിയാക്കോസ്, രാജൻ വർഗീസ്, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ്, ജോളി കെ.ജോസ്, പോൾ ചിതലൻ എന്നിവർ സംസാരിച്ചു.