
കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. നാരായണൻ നായർ, ഡെയ്സി ജെയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻകുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.ഷാജി എന്നിവർ മാതൃകാ കർഷകരെ ആദരിച്ചു.