
കുറുപ്പംപടി : മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനവും കർഷകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഏ.റ്റി. അജിത് കുമാർ ,ഷോജ റോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ , കെ.ജെ. മാത്യു, വൽസ വേലായുധൻ, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, പഞ്ചായത്ത് അംഗങ്ങളായ സോമി ബിജു, അനാമിക ശിവൻ, പി.എസ്.സുനിത്ത് , നിഷ സന്ദീപ്, ഡോളി ബാബു , രജിത ജയ്മോൻ , സെക്രട്ടറി സാവിത്രിക്കുട്ടി, കൃഷി ഓഫീസർഹാജിറ.പി.എച്ച്. ബിൻസി അബ്രാഹം, എൻ. നാരായണൻ നായർ , റ്റി.കെ.രാജപ്പൻ , ബിനോയി, എൻ.പി.രാജീവ്,പോൾ.കെ.പോൾഎന്നിവർ പ്രസംഗിച്ചു.