
കുറുപ്പംപടി : പെരുമ്പാവൂർ ഗവ. ബോയ്സ്ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് ശാപമോക്ഷം. ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി ദിനപത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് നടപടി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ട് പൂർണ്ണ സ്ഥിതിയിൽ നിലനിർത്തുന്നതിന് വേണ്ടിയുള്ള ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ഗ്രൗണ്ടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ബെന്നി ബെഹ്നാൻ എം.പി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.