
അങ്കമാലി: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. വാർഡുകളിൽ നടത്തുന്ന ഒരു ലക്ഷം പുതിയ കൃഷിയിടങ്ങളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ റെജി മാത്യു കോതകുളങ്ങര എൽ.പി. സ്കൂളിൽ തെങ്ങിൻ തൈ നട്ട് നിർവ്വഹിച്ചു. കൃഷിദർശൻ വിളംബര ജാഥ വാദ്യാഘോഷങ്ങളോടെ കോതകുളങ്ങര സ്കൂളിൽ നിന്ന് ആരംഭിച്ച് സി.എസ്.എ ഹാളിൽ എത്തിച്ചേർന്നു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.