
കോലഞ്ചേരി: കുന്നത്തുനാട‌് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കർഷകദിനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കാർഷിക മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത കർഷകരെ ആദരിച്ചു.
പുത്തൻകുരിശിൽ പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എം. പിള്ള തുടങ്ങിയവർ സംസാരിച്ചു.
തിരുവാണിയൂരിൽ പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ വർഷ ബാബു, അനിത ജെയിംസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
കുന്നത്തുനാട്ടിൽ പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മായ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
പൂതൃക്ക പഞ്ചായത്തിൽ പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ എൻ.വി. കൃഷ്ണൻകുട്ടി, എം.വി. ജോണി, ടി.വി. രാജൻ, ശോഭന സലീഭൻ, പൂതൃക്ക എസ്.സി.ബി പ്രസിഡന്റ് ബാബു എബ്രാഹം, പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, ഹേമലത രവി, ജോർജ് വർഗീസ്, പി.വി. ജോസ് തുടങ്ങിയവർ സംസാരിച്ചു.
കിഴക്കമ്പലത്ത് പഞ്ചായത്ത് അംഗം അസ്മ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ശ്രീബാല അജിത്, കിഴക്കമ്പലം സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ചാക്കോ പി. മാണി, കാർഷിക വികസന സമിതി പ്രതിനിധി കെ.വി. ആൻറണി, തുടങ്ങിയവർ സംസാരിച്ചു.
മഴുവന്നൂരിൽ വി.ജോയിക്കുട്ടി അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ഷിഹാബ് ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എം. പിള്ള, പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ് കുമാർ, കെ.കെ. ജയേഷ്, ഐരാപുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു.
വാഴക്കുളം പഞ്ചായത്തിൽ പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രാഹം ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനികളും സംസാരിച്ചു.
ഐക്കരനാട്ടിൽ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ നായർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ടി.എം. മീര കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിതാ ജയിംസ് മിനി എം. പിള്ള തുടങ്ങിയവർ സംസാരിച്ചു.