
കുമ്പളങ്ങി കനിവ് ഭവന പദ്ധതിയിൽപ്പെടുത്തി സി.പി.എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നിർവഹിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന കുമ്പളങ്ങി അഴിക്കകം വള്ളനാട്ട് ഗിരീഷിനും കുടുംബത്തിനുമാണ് വീട് നൽകുന്നത്. ചടങ്ങിൽ ലോക്കൽ സെക്രട്ടറി ജെയ്‌സൺ ടി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്‌സി എം.എൽ.എ, ഏരിയാ സെക്രട്ടറി പി.എ.പീറ്റർ, ജില്ലാ കമ്മിറ്റി അംഗം ടി.വി.അനിത, പി.കെ.എസ് ജില്ലാ സെക്രട്ടറി കെ. കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ.എസ്.സുനീഷ്, ട്രഷറർ കെ.പി.രാജേഷ്, ബിന്ദു ജോണി, നിതാസുനിൽ, അഡ്വ. മേരി ഹർഷ എന്നിവർ സംസാരിച്ചു.