
പള്ളുരുത്തി: ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കുമ്പളങ്ങി സെൻട്രൽ ശാഖയിലെ കുടുംബ യൂണിറ്റുകളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീതപതാക ഉയർന്നു. ശാഖ പ്രസിഡന്റ് എൻ.എസ്. സുമേഷ് പതാക ഉയർത്തി. ഗുരുദേവ ജയന്തിയെ വരവേൽക്കാൻ യൂത്ത്മൂവ്മെന്റ് വനിതാ സംഘം കുടുംബ യൂണിറ്റും ബാലജന യോഗവും സംയുക്തമായി ശാഖയിൽ ഒരുക്കങ്ങൾ നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി, സെക്രട്ടറി പ്രദീപ് മാവുങ്കൽ, യൂണിയർ കൗൺസിലർ ഇ.വി.സത്യൻ, വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, സെക്രട്ടറി സീന ഷിജിൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് ബീന ടെൽഫി , യൂണിറ്റ് ജനറൽ കൺവീനർ സുലത വത്സൻ, രംഭ പ്രസന്നൻ, സുധ ജയന്തൻ തുടങ്ങിയവർ സംബന്ധിച്ചു.