
കൊച്ചി: ഓണം റിബേറ്റ് വില്പന മേളയോടനുബന്ധിച്ച് ഹാൻവീവിൽ 30% വിലക്കിഴിവും 15,000 രൂപയുടെ ഓരോ പർച്ചേസിനും 25 കോടിയുടെ ഓണം ബംബർ ടിക്കറ്റും സമ്മാനമായി നൽകുന്നു. ആകർഷകമായ നൂതന ഡിസൈൻ സാരികളും ഹാൻഡ്ലൂം റെഡിമെയ്ഡ് ഷർട്ടുകളും കോട്ടൺ ലിനൻ ഷർട്ട് മെറ്റീരിയലും പ്രിന്റഡ് ബെഡ്ഷീറ്റുകളും വിദഗ്ദ്ധരായ ഡിസൈനൻമാർ തയ്യാറാക്കിയ ഒട്ടനവധി മറ്റ് കൈത്തറി ഉൽപ്പന്നങ്ങളും, പരമ്പരാഗത കൈത്തറി വസ്ത്രങ്ങളോടൊപ്പം മേളയിൽ ലഭ്യമാകും. അർഹരായ സ്ഥിരംജീവനക്കാർക്ക് ഉപാധികളോടെ പലിരഹിത വായ്പയിൽ തുണിത്തരങ്ങൾ വാങ്ങാനുള്ള സൗകര്യവും തൃപ്പൂണിത്തുറ ഹിൽപാലസ് റോഡിൽ ആർ.സി.എം. ആശുപത്രിക്ക് സമീപത്തെ ഹാൻവീവ് ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.