ആലങ്ങാട്: കരുമാല്ലൂർ കിസാൻ സർവീസ് സൊസൈറ്റിയുടെ കർഷകദിനാചരണം റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.വി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. കാർഷിക രംഗത്തു മികവു തെളിയിച്ച കർഷകരായ ചിത്രഭാനു നമ്പൂതിരിപ്പാട്, കെ.എ. കൃഷ്ണൻ, ബിജു വർഗീസ്, ലതിക ബാബു, കർഷക തൊഴിലാളികളായ വി.സി. ഗോപി, ടി.സി. അയ്യക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ്, കരുമാല്ലൂർ മിൽക്ക് സൊസൈറ്റി പ്രസിഡന്റ് സുധൻ പെരുമിറ്റത്ത്, ടി.വി. വേണു, ബി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.