ge

കാലടി: മാണിക്യമംഗലം സായീശങ്കര ശാന്തി കേന്ദ്രത്തിൽ കർക്കടകം മുഴുവൻ നീണ്ടുനിന്ന രാമായണോത്സവം സമാപിച്ചു. കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 37 വർഷമായി അഖണ്ഡ നാമജപം നടത്തുന്ന പത്മം സിസ്റ്റേഴ്‌സിനെയും നന്മ പ്രസിഡന്റ് കാലടി മണിയെയും മാണിക്യമംഗലം ബാബുകുട്ടനെയും സമാപന ചടങ്ങിൽ ആദരിച്ചു. കലാകാരന്മാരുടെ സംഘടനയായ നന്മയുടെ കാലടി യൂണിറ്റ് അംഗങ്ങൾ ഭക്തിഗാനമേള അവതരിപ്പിച്ചു. സായീശങ്കരശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, പുട്ടവർത്തി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.