
നെടുമ്പാശേരി: കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിൽ വിപണികൾ ശക്തമാകണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകര പഞ്ചായത്ത് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ കാർഷിക മേഖലകളിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിച്ചു. കർഷകരുടെ ഉപഹാരമായി നേന്ത്രകുലയും മന്ത്രിക്ക് സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിജി വർഗീസ്, ഷിബി പുതുശ്ശേരി, കവിത വി. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം തുടങ്ങിയവർ പങ്കെടുത്തു.
നെടുമ്പാശേരി പഞ്ചായത്ത്
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ആദരിച്ചു. കർഷകർക്ക് ഉപഹാരങ്ങൾ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിതരണം ചെയ്തു.