പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് കർഷക ദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ളോക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.ജെ. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, മോളി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി.ശശി, പഞ്ചായത്ത് അംഗങ്ങളായ അമൃത സജിൻ, സോളി ബെന്നി, രാജേഷ് കെ.എം, സാബു മൂലൻ, പോൾ വർഗ്ഗീസ്, ജോബി പത്രോസ് എന്നിവർ സംസാരിച്ചു.