പെരുമ്പാവൂർ: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പുല്ലുവഴി യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് ഇ കെ ഇക്ബാൽ ഉദ്ഘാടനംചെയ്തു. പുല്ലുവഴി പബ്ലിക് ലൈബ്രറി പ്രസിഡന്റ് എസ്. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം രവിത ഹരിദാസ് മേഖലാ സെക്രട്ടറി ഷാജി സരിഗ ,ജോയിന്റ് സെക്രട്ടറി എം.എൻ. ഉണ്ണിക്കൃഷ്ണൻ , മീനാക്ഷി ബി മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മുണ്ടോർക്കര ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ( പ്രസിഡന്റ്), എൻ.വി. നാരായണൻ നായർ (വൈസ് പ്രസിഡന്റ്), മീനാക്ഷി ബി. മനോജ് (സെക്രട്ടറി ),അനൂപ് ശങ്കർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.