പള്ളുരുത്തി: എസ്.ഡി.പി.വൈ സ്ക്കൂളിൽ നടന്ന കർഷകദിനാചരണം പ്രസിഡന്റ് സി.ജി.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഫാ.സിജു പാലിയത്തറ, ബിന്ദു രാഘവൻ, ജിതേഷ് തുടങ്ങിയവർ സംബന്ധിച്ചു.കർഷകൻ മാഞ്ചപ്പനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നാടൻ പാട്ട്, കൃഷിപ്പാട്ട് എന്നിവ നടന്നു.