
കാലടി: കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടം തൊഴിലാളികൾക്ക് കുടിവെള്ളം കിട്ടാക്കനിയായി. കോറിച്ചൊരിയുന്ന മഴക്കാലത്ത് മലിന ജലമാണ് ഇവർക്ക് കുടിക്കാൻ കിട്ടുന്നത്. കലങ്ങി മറഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതിക്ക് ഫിൽറ്റർ സംവിധാനമില്ല.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മോട്ടോർ കേടായതിനെ തുടർന്ന് പമ്പിംഗ് നിലച്ചു. ഇതോടെ കുടിവെള്ളവും മുട്ടി. കുടിവെള്ളം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാതായതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. 300 ൻ മേൽ കോട്ടേഴ്സുകളിലായി 2000 ലേറെ താമസക്കാരും ഇവിടുണ്ട്. ഇന്നു മോട്ടോർ കേടുപാടുകൾ പരിഹരിച്ച് പമ്പിംഗ് പുന: രംഭിക്കുമെന്ന് ജീവനക്കാർ പറഞ്ഞു. കലങ്ങിയ വെള്ളം പൈപ്പു വഴി ലഭിക്കുന്നതിൽ താമസക്കാർ പ്രതിഷേധത്തിലാണ്. വന്യ മൃഗങ്ങളുടെ ശല്യവും മേഖലയിൽ രൂക്ഷമാണ്.