photo

വൈപ്പിൻ: ചിങ്ങപുലരിയായ ഇന്നലെ ചെറായിയിലെ വിവിധ ക്ഷേത്രങ്ങളിൽ നിറ പുത്തരി ആഘോഷം നടന്നു. നെൽകതിരുകളുമായി ശാന്തിമാരും ക്ഷേത്ര ഭാരവാഹികളും ഭക്ത ജനങ്ങളും പ്രദക്ഷിണം വച്ചു. തുടർന്ന് കതിർകുലകൾ ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു.

വലിയവീട്ടിൽ കുന്ന് ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷങ്ങൾക്ക് മേൽശാന്തിയും വിജ്ഞാന വർദ്ധിനി സഭ ഭാരവാഹികളും നേതൃത്വം നൽകി. തിരുമനാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മേൽ ശാന്തി അനിൽകുമാർ കാർമ്മികത്വം വഹിച്ചു. ചെറായി നോർത്ത് എസ്.എൻ.ഡി.പി. ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി എം.വി.പ്രജിത്ത്, സഹോദരൻ സ്മാരക എസ്.എൻ.ഡി.പി. ശാഖ വക നെടിയാറ ക്ഷേത്രത്തിൽ മേൽശാന്തി പി.എം.സുനി എന്നിവർ കാർമ്മികത്വം വഹിച്ചു.